1 Cronache 3

I figli di Davide

1ഹെബ്രോനിൽവച്ചു ദാവീദിന് ജനിച്ച പുത്രന്മാർ: യിസ്രയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബീഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ; 2ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകനായ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് നാലാമൻ; 3അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമൻ; അവന്‍റെ ഭാര്യ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ.

4ഈ ആറുപേരും അവന് ഹെബ്രോനിൽവച്ചു ജനിച്ചു; അവിടെ അവൻ ഏഴു വർഷവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു വര്‍ഷം വാണു. 5യെരൂശലേമിൽവച്ച് അവനു ജനിച്ചവർ: അമ്മീയേലിന്‍റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ, 6ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ, 7എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ, 8എലീശാമാ, എല്യാദാവ് എലീഫേലെത്ത് എന്നീ ഒമ്പതുപേരും.

9വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.

I re dopo Salomone

10ശലോമോന്‍റെ മകൻ രെഹബെയാം; അവന്‍റെ മകൻ അബീയാവ്; അവന്‍റെ മകൻ ആസാ; അവന്‍റെ മകൻ യെഹോശാഫാത്ത്; 11അവന്‍റെ മകൻ യെഹോരാം; അവന്‍റെ മകൻ അഹസ്യാവ്; 12അവന്‍റെ മകൻ യോവാശ്; അവന്‍റെ മകൻ അമസ്യാവ്; അവന്‍റെ മകൻ അസര്യാവ്. അവന്‍റെ മകൻ യോഥാം; അവന്‍റെ മകൻ ആഹാസ്; 13അവന്‍റെ മകൻ ഹിസ്കീയാവ്; അവന്‍റെ മകൻ മനശ്ശെ; 14അവന്‍റെ മകൻ ആമോൻ; അവന്‍റെ മകൻ യോശീയാവ്.

15യോശീയാവിന്‍റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവ്; നാലാമൻ ശല്ലൂം. 16യെഹോയാക്കീമിന്‍റെ പുത്രന്മാർ: അവന്‍റെ മകൻ യെഖൊന്യാവ്; അവന്‍റെ മകൻ സിദെക്കിയാവ്.

La linea reale dopo l'esilio

17യെഖൊന്യാവിന്‍റെ പുത്രന്മാർ: അവന്‍റെ മകൻ ശെയല്ത്തീയേൽ, 18മല്ക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്. 19പെദായാവിന്‍റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്‍റെ മക്കൾ: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും 20ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നെ.

21ഹനന്യാവിന്‍റെ മക്കൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്‍റെ മക്കൾ, അർന്നാന്‍റെ മക്കൾ, ഓബദ്യാവിന്‍റെ മക്കൾ, ശെഖന്യാവിന്‍റെ മക്കൾ. 22ശെഖന്യാവിന്‍റെ മകൻ: ശെമയ്യാവ്; ശെമയ്യാവിന്‍റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേർ. 23നെയര്യാവിന്‍റെ മക്കൾ: എല്യോവേനായി, ഹിസ്ക്കീയാവ്, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.

24എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി ഇങ്ങനെ ഏഴുപേർ.

Copiato!
Aa