Psalmen 124

Wäre der HERR nicht für uns gewesen

1ദാവീദിന്‍റെ ഒരു ആരോഹണഗീതം. യിസ്രായേൽ ഇപ്പോൾ പറയേണ്ടത് “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 2അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ 3അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; 4വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; 5പ്രളയജലം നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.

6നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.” 7വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. 8നമ്മളുടെ സഹായം ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.

Kopiert!
Aa